Sunday, 21 July 2019

SHUBI SEBASTIAN
എനോക് - 365.  ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു പിന്നെ അവനെ കണ്ടിട്ടില്ല. ദൈവം അവനെ എടുത്തു. 
ദൈവം നേരത്തെ എടുത്തത് ദൈവത്തിന് പ്രിയങ്കരമായി ജീവിച്ചതിനാൽ - ദൈവത്തോടൊപ്പം നടന്നതിനാൽ - എന്നൊരു വായന കൂടിയുണ്ട്. 

കഴിഞ്ഞ ഒരു വർഷമായി, മിക്കവാറും എല്ലാ വെള്ളിയാഴ്ചകളിലും തിരുഹൃദയ പ്രാർത്ഥനകളുടെ നിയോഗം ശുഭി പ്രശാന്തിന്റെയും, പ്രശാന്ത് റാഫേലിന്റെയും  കേൾക്കുമ്പോഴെല്ലാം എൻറെ  പ്രാർത്ഥനകളും അവയോടൊപ്പം ചേർത്ത് വച്ചിരുന്നു. ആദ്യ ഘട്ടത്തിൽ വളരെ വിഷമമം ജനിപ്പിക്കുന്ന വാർത്തകളും പിന്നീട് പ്രതീക്ഷ നൽകുന്ന വാർത്തകളും,  കഴിഞ്ഞ ആഴ്ച വലിയ വേദന അനുഭവിക്കുന്നതിന്റെ വാർത്തകളും ഒടുക്കം 35 വയസ്സിൽ ശുഭി നമ്മിൽ നിന്നും പോയി എന്നും അറിയുമ്പോൾ 2000 വര്ഷം മുമ്പ് 33 വയസ്സുകാരൻ ഒരു ചെറുപ്പക്കാരന്റെ പ്രാർത്ഥന,  - പിതാവേ നീ എന്ത് കൊണ്ടെന്നെ കൈ വെടിഞ്ഞു? എങ്കിലും എന്റെ ഇഷ്ടമല്ല പിതാവേ അവിടുത്തെ ഇഷ്ടം നിറവേറട്ടെ! 
ഈ കുടുംബത്തിന്റേതും നമ്മുടെ ഏവരുടെയും ആകട്ടെ! അവന്റെ അമ്മയുടെ വേദനയും സമർപ്പണവും കുടുംബാംഗങ്ങൾക്ക് ശക്തി പകരട്ടെ!

Col 4:16 ഞങ്ങൾ ഭഗ്നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യ മനുഷ്യൻ ക്ഷയച്ചുകൊണ്ടിരിക്കയാണെങ്കിലും ആന്തരിക മനുഷ്യൻ അനുദിനം നവീകരിക്കപ്പെടുന്നു.

ദൈവം ഞങ്ങൾക്ക് നൽകുന്ന സാന്ത്വനത്താൽ ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ ഞങ്ങൾ ശക്തരാകേണ്ടതിനും ഞങ്ങൾ ദൈവത്തട്ടിൽ നിന്ന് അനുഭവിക്കുന്ന അതെ ആശ്വാസം തന്നെ അവരും അനുഭവിക്കേണ്ടതിനും അവിടന്നു ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും ആശ്വസിപ്പിക്കുന്നു. 2 Cor 1:4

ശുഭി സേക്രഡ് ഹാർട്ട് കോളേജിലെ കന്യാസ്ത്രീകൾ അല്ലാത്ത ആദ്യ വനിത ഫാക്കൽറ്റി ആയി താൻ   പഠിച്ച കലാലയത്തിൽ തന്റെ പിതാവ് മേധാവിയായിരുന്ന വിഭാഗത്തിൽ 2010 ൽ ആണ് ചേർന്നത്. Ph.Dപൂർത്തിയാക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തി വരുമ്പോൾ ആണ് ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയിൽ പ്രവേശിച്ചത്. 

താൻ പ്രവർത്തിച്ച 5 വർഷവും, പ്രസന്ന മുഖമായി, പ്രസരിപ്പോടെ ശുഭി നടന്നു. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സൗകര്യങ്ങൾ തരപ്പെടുത്തുന്ന ഉത്തരവാദിത്തം ഏറ്റവും സൂക്ഷ്മതയോടും മുൻകൂട്ടി ഒരുക്കത്തോടും നിർവഹിച്ചിരുന്നു.  കൗൺസിലറെ കണ്ടെത്തുക, അത് സംബന്ധമായ ക്ളാസുകൾ ആസൂത്രണം ചെയ്യുക, പുതുശ്ശേരി അച്ഛന്റെ സഹായത്തോടെ മാനസിക ആരോഗ്യ പരിപാലനത്തിന്റെ പരിശീലങ്ങൾ ഒരുക്കുക ഒക്കെ ക്രമമായി നടത്തിയിരുന്നു. ക്ളാസുകൾ നടത്തി  കൃത്യമായി സമയത്ത് പരീക്ഷ ഫലം നൽകുന്നതിൽ എക്കാലവും നിഷ്ഠ പുലർത്തിയിരുന്നു.
അസുഖമായി എന്ന കേട്ടപ്പോൾ ശുഭിയുടെ ആദ്യ കൺസേൺ അത് , കുട്ടികൾക്കും സഹപ്രവർത്തകർക്കും പകരുന്നതാവുമോ എന്നതായിരുന്നു.  അത് കൊണ്ട് കഴിയുന്നതും ഒതുങ്ങി മാറാൻ ശ്രമിച്ചിരുന്നു. 
മുഷിഞ്ഞൊരു വാക്ക് പറഞ്ഞ് കേട്ടിട്ടില്ല. സൗമ്യതയുടെയും സൂക്ഷ്മതയുടെയും ഒരു സാന്നിധ്യമായി ശുഭി കടന്നു പോകുമ്പോൾ വലിയ വിഷമത്തോടെ വലിയ സ്നേഹത്തോടെ നമ്മുടെ ഈ സഹോദരിയോട് യാത്ര ചോദിക്കാം. 

മരണത്തിന്റെ താഴ്വരയിൽ കൂടി നടക്കുവാനും ഞാൻ ഭയപ്പെടുകയില്ല. .കർത്താവിന്റെ  ഭവനത്തിൽ ഞാൻ ചിരമായി വസിക്കും - 23 സങ്കീർത്തനം നമ്മെ ആശ്വസിപ്പിക്കട്ടെ. 

No comments:

Post a Comment