Thursday, 15 June 2023

Nihal Nishad 11 June 11, 2023 - നിഹാൽ - കേൾക്കാത്ത ഒരു നിലവിളി കൂടി

നിഹാൽ നീ ഒരു നിലവിളി 

നിശ്ശബ്ദമായൊരു നിലവിളി 

നിനച്ചിരിക്കാതെ  നിന്ന് പോയ ഒരു നിനവ് 

നിലയ്ക്കാത്ത നിലവിളി   ബാക്കിയാക്കി  നീ മറഞ്ഞു പോകുന്നു 

ഒരു പിടി ഓർമ്മ പെടുത്തലുകളുമായി! 


നായ്ക്കൾക്കു തീറെഴുതിയ നിൻ നാട് 

നന്മകൾ നാടുവിട്ടൊരു നാട് 

നെറികേട് നിറം ചാർത്തും  നേതാക്കളും 

നിറം ചാർത്തി  മതം ഓതും തന്ത്രികളും 


നരഭോജികൾ വനം വിട്ട് നടമാടും ഇടങ്ങളും 

നിലവിട്ട്  പായും നരരും  നദികളും 

വിദ്യകൾ തോറ്റോടും വിദ്യാലയങ്ങളും 

വ്യാജം വിറ്റും  വേല നേടിടും 'വിദ്യ'കളും 

വിനാശവിദ്യകൾ വശമേകും  വീരന്മാർ 

വിദ്യയാഭാസമായ്  മേയിക്കും  കാലവും.


ഇവിടെ പ്രബുദ്ധമാം ഒരു ജനം 

അതിനെ മേയിക്കും  പ്രക്ഷുബ്ധ രാഷ്ട്രീയം  

വസുധതാൻ കുടുംബമെന്നാക്കാൻ  വ്യഥ പൂണ്ട്  

പട്ടി പന്നി പുലി പൂച്ചയാനയെല്ലാർക്കും അവകാശമേകി 

പ്രതികളാം  നരവംശികളെ ഈ സഹജീവികളാൽ ദണ്ഡിച്ച് 

ദൈവത്തിൻ നാടിത് വെറുപ്പിൻ കറുപ്പാൽ യമലോകമാകവേ 

മലായാണ്മ കാണാൻ മറുനാട് ചുറ്റി തൻ  ഉടുമുണ്ട് മാറ്റി കാൽസ്രായി കേറ്റി 


പുച്‌ഛിച്ചു തള്ളിയ ലോകബാങ്കിനും  പിന്നെ പടിഞ്ഞാറൻ മുതലാളി വമ്പനും 

തൊഴുകൈ! നമോവാകം! ഇരന്നും ഇഴഞ്ഞും പൊക്കിപ്പറഞ്ഞും 

സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും അമേരിക്കയിലെപ്പോലെ മലനാട്ടിലും 

നായ്ക്കളിൽ നിന്നും വന്യജീവികളിൽനിന്നും രാഷ്ട്രീയ അട്ടകളിൽനിന്നും മലയാളിക്ക് സർവ്വ രക്ഷക്കായി പലായനത്തിനായ്‌ ഒരേ 'രജത രേഖ*' കാട്ടും 

കലികാലം! വിനാശകാലം! ഇവിടെങ്ങും വിപരീത ബുദ്ധി!

പക്ഷേ, ശ്വാനർക്കിത്   ശുഭകാലം!

നായ്ക്കൾ കുരച്ചുകൊണ്ടേയിരിക്കുന്നു - തെരുവിലും, നിയമസഭയിലും - 

അവ കുരയ്ക്കട്ടെ ! വിഹരിക്കട്ടെ!

നിഹാൽ പിറക്കാതിരിക്കട്ടെ! ഇവിടെ നിനക്കിടമില്ല! 


*silver line

No comments:

Post a Comment