Monday 16 September 2024

हिंदी दिवस पर कुछ विचार

भव्य नमस्कार!

१२.४५          - हिंदी दिवस समाचरण 

कार्मेल ब्लॉक - ३०१ 

सभी वर्ग प्रतिनिधियों को इसमें भाग लेने दीजिये| 

इसके अतिरिक्त यदि २ या ३ विद्यार्थी कवी सम्मलेन में भाग लेना चाहते हैं तो उन्हें भी अनुमति दीजिये| उनका नाम फैकल्टी ग्रुप में डाल दीजिये और कार्यक्रम के पश्चात आकर रिपोर्ट करने के लिए कहिये| 

जिन्हें रेगुलर क्लास नहीं हैं वे इस समारोह में भाग लेने केलिये अवश्य आईये| 

प्राचार्य 

हिंदी दिवस पर कुछ विचार 

सीतापुर सेक्रेड हार्ट में, अधिकतर किसी भी गोष्ठी में मैं अकेला अहिन्दी भाषी हूँ| उन सबके लिए तो हिन्दी मातृभाषा है, तो मेरे लिए यह राष्ट्र भाषा है, जिसे मैं ने सीखा है| अगर मेरा बस चलता तो मैं  हिन्दी  में स्नातकोत्तर डिग्री और खोज की डिग्री दोनों ही हिन्दी से ही हासिल करता| एक समय ऐसा था जब मैं BHU में उच्च शिक्षा प्राप्त करना चाहता था - जो डा. हजारी प्रसाद जैसे मनीषियों के सान्निदध्य से अनुग्रहीत है| 

खैर, छोड़ो इन सब निजो बातों को - आज हिंदी दिवस पर - मेरा ध्यान अब की  नयी शिक्षा नीति (NEP 2020) पर रखना चाहता हूँ | 

इसके अनुसार, अब तक का अनुभव यह रहा कि भाषा अध्ययन की प्रधानता लगभग पूर्णतया उच्च शिक्षा प्रणाली से निकाल दी गयी है | वैसे तो, शायद अधिकांश स्नातक  विद्यार्थियों   केलिए यह कम भारी, और इसलिए अच्छा लगे, लेकिन मेरा मानना है की यह उनके सर्वांगीण विकास के हित में नहीं है| काम से काम ऐसा कोई प्रावधान होना चाहिए जिससे स्नातक उपाधि अर्जित करने के लिए न्यूनतम तर पर किसी न किसी - देशी  या  विदेशी - भाषा का अध्ययन सम्मिलित हो  

दूसरी बात यह है कि NEP 2020 निजी या प्रादेशिक भाषा में प्राथमिकशिक्षा दी जाने पर जोर लगाती है|  यह दावा किया जाता है कि शिक्षा निजी भाषा में दिए जाने से, बच्चों का ध्यान आसानी से रहता  है,  ड्राप आउट प्रतिशत काम हो जाता है, और सृजनात्मकता (creativity) को बढ़ावा मिलता है| यह सब बातें अच्छी लगती तो है, लेकिन संदेहास्पद लग रहें|  यदि नोबेल पुरस्कार जीतना सृजनात्मकता तथा नवाचार का सूचक मन गया तो, उसे और निजी भाषा शिक्षा से कोआर्डिनेट करके देखें|  विज्ञानं के क्षेत्र में नोबेल विजेता विभिन्न राष्ट्रों में लगभग, निम्न सूची प्रकार है: 

Belgium                    - 29

Brazil                        - 13

China                       - 11

France                     - 71

Germany                - 111

India                       - 05

Italy                        - 21

Japan                      - 26

Korea                     - 1

Phillipines              - 1    

UK                        - 132

USA                     - 404

इनमें से USA, UK, Japan, France, Germany, Italy, China, Brazil, Korea  आदि राष्ट्र में निजी भाषा ममें ही शिक्षा होती हैं, लेकिन, उच्च श्रेणी की खोज और नवाचार में ये सभी सामान रूप से अग्रसर नहीं है - जिन ५ भारतीयों को  (अमर्त्य सेन को मिलाकर ६) विज्ञान के क्षेत्र में नोबेल पुरस्कार मिला है, वे सब अंग्रेजी माध्यम से प्राथमिक शिक्षा प्राप्त करने वाले थे|  मौलिकता अवं नवाचार तभी होता है, जब शिक्षा प्रणाली इन बातों को लक्ष्य और आधार बनाकर चलती हो, और इनका प्रोत्साहन देने वाली हो|  जिस इनोवेशन इकोसिस्टम की बात कही जाती है, वह शिक्षा प्रणाली से जुडा  हुआ  होना चाहिए|  इसकेलिए समस्याधिष्ठित (समस्या निरूपण एवं समाधान) पर आधारित, प्रयोगअधिष्ठित (एप्लीकेशन based) शिक्षा प्रणाली की आवश्यकता है |  निर्भाग्य वशात, इतपर्यंत हमारी शिक्षा और शिक्षक उस तरफ मुड़े नहीं है| 

इन बातों के बारे में बहुत चर्चा हो रही है - पर अक्सर इन्हें प्रयोग में लाने में जो प्रयत्न, मार्गदर्शन, प्रोत्साहन और अनुवर्ती होने हैं - वह बिलकुल भी नहीं हैं, हों तो, केवल विश्वविद्यालय और गिने चुने उच्च शिक्षा संस्थानों तक ही सीमित हो जाती हैं| 

हमारी भाषाओं की सीमितता यह है कि इसमें मौलिक बातें न हो पाती - इनमें जो भी नए पद आएं हैं, लगभग वे सभी, अन्य, खास तौर से अंग्रेजी, फ़्राँसी, जर्मन, इतालियन आदि भाषाओं से अनुवाद किये गए हैं - इनसे भाषा तो बढ़ती ज़रूर है, लेकिन मौलिक सोच, खोज, अनुसंधान परिणाम और आविष्कार बहुत ही विरल हैं|  अतएव मौलिक अवधारणाओं और ततउत्पन्न पदों से ही भाषा निजी बल पर बढ़ेगी - इसकेलिए न केवल भाषा का प्रोत्साहन चाहिए, बल्कि इससे अधिक, समस्याधिष्टित शिक्षा प्रणाली और प्राथमिक ताल से अनुसंधान एवं नवाचार का प्रोत्साहन होना अत्यावश्यक है| 

निज भाषा उन्नति अहै, सब उन्नति को मूल।
बिन निज भाषा-ज्ञान के, मिटत न हिय को सूल।।
विविध कला शिक्षा अमित, ज्ञान अनेक प्रकार।
सब देसन से लै करहू, भाषा माहि प्रचार।।

अतएव, यद्यपि में भारतेन्दु हरिश्चंद्र जी से प्रभावित और प्रोत्साहित हूँ, आपके इस प्रसिद्ध कथन से मैं सहमत नहीं हूँ| फिर भी, में उन्हीं के साथ निज भाषा पर (जो कि मलयालम है) और भारत सर्कार की औद्योगिक भाषा हिंदी पर गर्व करूंगा - केवल २०० साल  के अंतर्गत भाषा के सभी अंगों (genre) अत्यधिक अभिवृद्धि हासिल की है | इनका अधिक से अधिक प्रोत्साहन भी दूंगा| 

महा विद्यालय के कवी श्री विश्वदीप का हार्दिक अभिनन्दन करता हूँ - उन्होंने अपने वरिष्ठ अद्ध्याप साथी मुझ पर एक कविता रचकर मुझसे या किसी भी प्राचार्य से जो उम्मीद अध्यापक और विद्यार्थी रखते हैं उनका विवरण दिया है - में आभारी हूँ|  सांस्कृतिक समिति के संचालक डा. योगेश ने भी कविताएं और शेर सुनाकर अपने में छुपा हुआ कवी का निदर्शन दिया|  हमारे पूर्व विद्यार्थी और बीते वर्ष का छात्र समिति अध्यक्ष श्री प्रखर इधर आकर इस कवी सम्मलेन को निस्संदेह जान और जोश दिए| और हमारे युव कविगण - पूरे एक दर्जन - अपनी सृष्टियाँ प्रस्तुत करके महाविद्यालय को अलंकृत किया है |  सबको बधाईयां, ख़ास तौर  से इनमें से पुरस्कार पाने वाले उन तीन युव महिलाओं का भी मेरा ससंतोष अभिनन्दन| 

हम सब मिलकर बनाएं इस प्रांगण को पवित्र - क्योंकि यहाँ हम करते हैं कार्य हृदय से, और ढालते हैं हम पवित्र ह्रदय| 

जय हिन्द |  जय सेक्रेड हार्ट| 

विश्वदीप की रचित कविता 

जो परिवार में हैं सबसे बड़े,

सबके सुःख -दुःख में हमेशा रहते हैं खड़े ll


मृदुभाषी, प्रकृति प्रेमी,सतत विकास के प्रति समर्पित हैं,

जीवन का हर क्षण जिनका बच्चों के हित में अर्पित है ll


रिड्यूस, रियूज, रिसाइकल सिद्धांतों को अपनाते हैं,

प्लास्टिक को रिफ्यूज करो, हम सबको समझाते हैं ll 


शोध और नवाचार के प्रबल समर्थक हैं,

हम सब गौरवशाली हैं, आप हम सब के अभिभावक हैं ll


'सर्वे भवन्तु सुखिनः' जिनकी चाह है,

'वसुधैव कुटुम्बकम् ' जिनकी राह है ll


बेहद विनम्र, प्रभावशाली, चित्त जिनका शांत है,

इतने गुणों से परिपूर्ण हमारे फादर प्रशान्त हैं ll


रचयिता 

विश्वदीप शुक्ला


MY WILL - Not my will, but your will be done! (Lk 22:42)

Thy Will Be Done! (Mtt 6:10). This should be the spirit of any Christian, especially, someone like me, professed to 'consecrated Christian life'. I should at the outset agree that it is still an ideal, and at the best a desire - most likely, I have been trying to make my will work out to be God's will under the guise of obedience and poverty. 

I had already prepared a will of sorts and had sent it to our prior, the then provincial and Fr Varghese Pudussery somewhere around 2015 when I was a member of SH Monastery, Thevara. However, I am not able to trace it, nor is Fr Varghese.  Perhaps, I did draft, but did not send. Hence this new and more elaborate will.  It was my junior Bennichan's sudden departure (Sep. 9, 2024)  that has prompted me to keep this ready - though I am still hopeful, in spite of the increasing ailments of my body (teeth, shoulder, knees etc.), that I will live the full purushayus of 100 years (Pashyema sharadashatam)! 

God has been gracious to me to permit to be born as a human being on this planet earth, and inherit the Christian faith tradition of Syro Malabar Church of the Catholic fold. 

I was inspired to be a priest - though I had also a desire to be a school teacher, a bureaucrat and at some point of time, even a defence (army) personnel, in between. While the desire to be a priest remained predominant all through, there was a strong pull in the direction of being a bureaucrat. 

In spite of such desires and some odd adverse events, with support from many seniors in the CMI community, I was blessed to be ordained a priest on Dec. 28, 1994, though still not very sure. 

It was thanks to the initiative of Rev. Fr Alex Oruthayappilly CMI, who took note of me as a scholastic, almost left to fend for oneself - especially with my presence on the play courts during my (compulsory) regency period 1989-90, that I was introduced to the Social Work profession, and he plainly asked me to be a part of Rajagiri College - as there was hardly any other thought, but for an interest in Economics and Hindi literature, I tacitly agreed. In fact, I didn't take that very seriously.  However, after four years of that initial contact, when he reminded me of this matter post my ordination in 1995, I was happily surprised, and felt that I will go for it. 

While completing the Theology course, I was perfunctorily asked if I were 'not interested' in a career in ecclesiastical studies, by the DVK President Rev Thomas Aikara.  The very framing of the question was negative and I did not want to impose myself anywhere.  I answered in the affirmative to that negative question, and since then there had never been any invite in that direction, though I happened to be the topper in almost all subjects and overall both in the Philosophy and Theology courses. Later on, I felt that it could have been an opportunity for serious academics and writing, which was never the case with my Social Work career. 

Motivated and guided by Fr Alex, I attempted for admission at TISS, and gained it, and completed the course with flying colours in 1997 (best student, best field worker, best researcher - last one, not awarded as it was contested), and by the grace of God, with hardly any preparation, cleared the UGC NET examination in 1997 immediately after completing my PG course, and was inducted as a faculty member at Rajagiri College of Social Sciences in 1998. Completing Ph D in Social Work with Fr Alex as the guide (not an exceptional one, but indeed having a fair amount of academic rigour) in 2009, I was asked if I wished to take over as the Principal, as Dr Injodey's term was getting over. I declined, and insisted that it was better for the college to have Dr Injody as the principal than my being appointed there. However, in the very next year, I was requested to take over as the Principal of Sacred Heart College, Thevara, (as no qualified CMI hand was available), which I did willingly, though not very enthusiastically and continued there till I retired from regular service in 2021. 

My possessions: 

In spite of my deep desire to be happy with the bare minimum, I still found things accumulating around me - I am not happy about that. 

1. The few books I have - though I am not a collector of books as such - could be given to any library where they could be used - preferably a Christian library, as most of the books are of Christian Spirituality.  They are in the Provincial House, Kalamassery. 

2. I had a great interest in philately and numismatics - I still have, but since ordination, they were never followed up, and whatever is there can be utilised by the Province, if they be of any use, or given away to a library or museum of one of our institutions (SH Thevara, Rajagiri, Dharmaram, Christ or any other, if they find it useful).  They too are in the Provincial House, Kalamassery. 

3. I am supposed to be having no accounts and no bank balance.  But I do have 2 bank accounts - one for salary (pension) and one for transaction, besides a Treasury account for receiving pension. The details are submitted to the Provincial as required. 

State Bank of India - 67162344393

HDFC                     - 50100155838505

Treasury Account   - 799010400134977 (PTSB)

All amount there - accrued from festival allowance, interests and some income from training or consultancy, or from rare ministry abroad, or remaining in cash with me, are all to be of the province, and the Provincial Superior is my nominee.  I have duly handed over almost all the salaries and money from regular ministries without fail, with accounts; however, over the 25 years, some extra amount has accumulated in my accounts in the last two years, especially since post my retirement and becoming an NRI (of sorts), almost as a rolling amount, as the salary from Doha and pension amount due to the province was given only at intervals of 3 or 6 months, when a substantial amount was accumulated. 

On my death or incapacitation, if any amount is found in these accounts, or as loose cash in my room, it would be great if the money could be utilised for some sustainable environment-related projects - preferably a land piece rich with bio-diversity.  My desire would be a 3 cent plot of Miawaki forest with local and tropical fruit-bearing trees. If 100 varieties could be there with a border of hibiscus and nandiar vattam (Tabernamontana divaricata) that would be thrilling - though I do not know whether I would ever know about it. 

4. I was very gratified when Rev. Fr John Kizhakkedan, a former CMI member, unprompted, voluntarily offered Rs 5 lakh as a scholarship amount for students in my name, sensing I had done good work at SH college, where he worked earlier. (I felt this was the greatest recognition I had received). I agreed, but requested him also to support a seminar in his name for the department of Sociology and he had agreed to that too, in addition to this amount. However, as it was happening during the time of my retirement, I feel bad that in spite of having documented the same, and having received the money in 2021, the scholarship was not given in that name. This I hope will be corrected by SH college authorities. 

5. With great trouble I had inspired my family members to contribute to the new project - Building Space for Excellence - and within their limit they donated generously, based on the promises I had made (after getting approval for the same under the general scheme of soliciting support from the public) that a hall will be dedicated to my father's memory on payment of Rs. 25 lakhs. My aim was to set a model and thus inspire the local people to be of support to the college, and thus make them feel that the college is theirs as well (I was inspired by such projects in the US and also at St. Aloysius, Mangalore). Unfortunately, I could not get more than Rs 15 lakhs, and another 5 lakhs due to me from my mother's savings, which I had given to a friend of mine on the promise of getting back (The initial amount was just about 2.5 lakhs which was supposed to be doubled by the time I wanted to contribute it to the said project).  The good friend suffered a serious illness and passed away and the family was in no position to be asked to repay the amount. 

However, I would still be happy if at least two classrooms are dedicated in the name of my Father (P.L. Xavier) and Ven. Fr Payyappilly a native of Perumanur (my great grand uncle), as already more Rs. 12 lakhs were thus obtained and deposited in the college account. 

Similarly, on that basis, I had approached Mr Kochouseppu Chittilappilly and he had readily given Rs. 5 lakhs for a classroom. Though he has not enquired after it, the promise was that a classroom would be dedicated in his name. 

6. Lastly, but most importantly, this body in which I am housed on this earth - it is already given to the Lord, though I don't claim that I have lived a perfect consecrated life. I should have lived much more zealously and spiritedly.  Very often, I got dissipated and was uninspired and doubtful.  But I still kept my inspiration in the person of Jesus alive, with less to do with the dogmas.  And I still consider him the most self-realised individual - who could be one with the ultimate so as to declare 'I and the Father are one'. Who walked the planet lightly - not hurting, but in tune with its rhythm - enjoying it, marvelling at it, drawing inspirations from it - a life of goodness, a joyful life.  I tried, in my own limited fashion, to become Christ, especially by trying to say yes to any occasion to be of service (no claim of 100% success in that) and trying to entertain no animosity to people in spite of very plain difference of view or even when they felt I was against them, or I felt the same regarding them. 

My greatest contribution could be that I was a regular blood donor, and I am sure that I have donated blood more than 100 times trusting that Blood Donation is Life-giving. 

I had already registered with the Kerala government portal regarding donating body - eye and other parts - for saving life, in case of accidental death or natural death. I had thought that I had already submitted a declaration in this regard somewhere around 2015 to my provincial superior, however, I am not able to trace the same. Hence this document. 

I desire that my body be given away for the use of medical students - to the nearest place where I will cease to be a living body - so that their learning to promote life (in abundance Jn 10:10) will be further facilitated. 

I desire that my vital organs that can be transplanted to save lives be used without fail. 

If I lose my memory and decision-making powers and am at a stage of no recovery, no artificial support systems be used, but let the person to pass away peacefully.  And in case of a declared brain death, whatever I have desired to happen at death be followed.

I desire that no funeral rites with body be done for me.  If by any remote chance - i.e., the body gets destroyed in some accident or becomes unusable for the purposes said above, my desire is that it be wrapped in used cotton cloth (preferably khadi dhoti or so) and be directly placed in the soil so that it causes least damage to the planet and that the numerous organisms helping biodegradation may have a good feast.  No liturgical vestments to be used. This is only in case, an organ and body donation is not possible. 

Celebrating Life: On my death, there could be a fellowship, some good singing (I have a list prepared soon), and some delicious, wasteless, environment-friendly meal. 

A mass could be offered with as many priests as possible taking part singing joyfully the songs we are familiar with, and without any nuisance of musical instruments.  No typical prayers for the dead be prayed - the short or long offices, annida etc. 

Gospel of the Sermon on the Mount or Jesus changing water into wine could be read.

Epistle - 1 Cor 13, or Phil 2:1-11.

Gospel - Matt 25: 31-46; Mtt 5: 1-12. 

The Songs:

  1. Yahovayaam daivamen itayanatre
  2. Precious Lord
  3. Here I am Lord
  4. Loving shepherd of Thy sheep
  5. What a friend we have in Jesus
  6. Chandrakalabham chaartiyorungum - inspired from the late Sri PT Thomas. 
  7. I just keep trusting my Lord. 
  8. We stand for God and for His people 

 

Sunday 15 September 2024

THOSE FLASHY - FANCY SACHETS - POLLUTING PEOPLE AND PLANET

Ozone Day: Sep. 16, 2024 

In four days, a stretch of 150 metres on the Lakhimpur by-pass road through Naipalapur, was cleared of plastic litter - Every day about 30 to 40 minutes were spent on that.  The total collection amounted to about 3 kilos. 

The major component was the empty sachets of gutkha - a series of them  The next item that topped the collection was the namkeens and kurmure (what is generally termed 'mixture' in India).  They appeared concentrated in two or three spots, and often accompanied by plastic glasses - it is an easy guess that such spots away from busy streets, and with an appealing backdrop like the structure of the college building become easily free and open bars (without any bar-rier).  I observed that the glasses get degraded by being torn into pieces - most likely on their own.  The gutkha sachets appeared to be a mix of paper and plastic and seemed to get degraded over a period of time.  But some of them are definitely plastic itself.  Then there were wrappers of biscuits, toffees, some plastic carry bags (often in the company of the plastic glasses and the namkeen packets).  I noticed the disposable snack box distributed on the freshers' day.  They are paper and biodegradable, however, the plastic coating make them remain longer, and that part not degradable - but they make the grass  patch an eyesore.  There are a few rose buds with the typical plastic wrap - the buds are almost decomposed, but the wraps remain steady.  I get 2 slippers - not a pair, but 2 separate ones, either thrown off while riding a bike or so, or discarded as they were in bad repair. There was a discarded plastic sack (bori) which was the most massive stuff on the stretch. And on the 7th day, I found a freshly thrown Amul Flavoured Buttermilk packet - that someone is drinking a healthy drink as well!! 

Biodiversity amidst Filth It was not very pleasant doing this, with the grass and surroundings wet from rain and some animal poop deposited here and there. I was glad to see a tiny Rana tigrina on the grass - my first spotting after coming to Sitapur. It sat fearlessly near me, as I continued my litter-picking. I also noticed some toadlets jumping around. I spotted two quills of Porcupine (syaahi) indicating the richness of biodiversity in the area. 

I had initially thought of doing this in a fashionable manner with a litter-picker from amazon available in the range of Rs. 195 to 2000 plus. However, then I thought I could do better - got from the kitchen a few carry bags that have landed there thanks to the shopping done by our own people, who take the easy way of going hands-free to the fruit or veg shop and get back with additional disposable carry bags. I used one of them as a glove and another as a collection bag, and managed the whole thing without additional waste material being generated. 

The simple collection of four days showed that this is manageable, provided each individual or organisation takes the responsibility to keep the roadside in front of one's home or institution litter-free. 


After a day's gap, I went on another scouting - yielding 'rich dividends'. In two days, our Sitapur citizens, mostly male I trust, have managed to yield another 500 gms in that small patch.  I must confess that perhaps, 30% of this collection was on account of the sunny day releasing some more of those material otherwise stuck to soil or embedded in the grass. In addition, thanks to a first step of a proposal now pending for a year - that of beautifying this stretch by planting perennial shrubs - was initiated by digging the pits for planting, which yielded from each such pit, almost the same materials which had now gone down under in the past one year - only that they were much more soiled or muddied, but with hardly any sign of degredation. 

On the 7th day, it's happy news - the one-year-old proposal for green beautification is finally taking shape - 51 saplings of plumeria, prepared on the campus nursery have been planted on the stretch. Hope it will be further purplified with the addition of Coleus plectranthus.

Polluting Tasks: Our staff, Mr Amrendra Kumar Bharti, on the fourth day of my campaign approaches me, and gently presents a request: Can I make a request without offending you? I said 'Go ahead', fearing some requests for his facilities in the job are going to be presented. Thankfully, no. He says, 'Father, please don't do this.' Implying, this is a menial task, not to be done by the Principal of the college. I am relieved. But replied: 'No, Amrendar. Every task is worth doing. Keeping one's premises clean is a sacred task.'  And without being asked, Amrendar also contributes a little, though still not being very happy about it. 

On the last day, at the gate is our staff Mr Manoj.  He also contributes in his own fashion by picking up the litter around his post. 

Appreciation: Of course, an older person, rather civilly dressed, picking up litter is noticed by anyone. A few gave an appreciating glance, some others just being curious. One bike rider slows down, and says good words. However, no one is curious to come and stop by and ask questions. 

Enriching the Economy? The collection led me to the realization of this mega industry  and its range of products in India.  In 2022 it was thought to have a market value of around 4.1 million crore rupees and set to grow @ 5% p.a. for another decade. 

I found to my surprise, so many brands of them, polluting people and the planet  I compiled this list from a survey of the trash I gathered these days - and I am sure, the list is not exhaustive.  

  • Aunty sweet 
  • Dilbhagh Plus
  • Kamala Pasand
  • Kishore
  • National
  • Ojaswi 2
  • Pan bahaar
  • Pan paraag
  • Pass pass
  • Rajashree gold
  • Shreeram superfast*
  • Signature
  • Silverline
  • SNK pan masala
  • Sweety supari
  • Tinku Supari
  • Work
Of the lot, 'Kishore' appeared more popular from the amount of litter collected. 

Polluting People & Planet - A Polluting Culture: This non-smoke tobacco product is usually made of crushing areca nut, paraffin wax, tobacco, slaked lime, and catechu with some sweet and savoury flavourings. The user stands a chance of being an oral cancer victim 400 times more than someone who does not use it. It is also said to be addictive. 

I would say that these mini-plastic pieces do add significantly to plastic pollution of the land and waters in the whole of North India, and the malaise is spreading to the South as well. Good habits are not transferred so fast!  Being small in size they easily get embedded in the soil, and make the soil 'plastic-rich' with all possible consequences of any or many of those already identified one thousand plus chemicals leaching into the soil and water systems, threatening the health of all beings. 

A google search reveals that almost all the states of India have banned 'gutkha', however, it is found freely available in all places. https://en.wikipedia.org/wiki/Gutka. So, it means it is hardly ever enforced, and most likely, a good number of those who are supposed to enforce it are habituated to it.  The youth, mainly men (I assume so), are easily getting attracted to it, and addicted to it. 

Two practices are corollary to the use of gutkha (i) the users invariably litter the sachet adding to plastic pollution - I made an assessment from this outing. Perhaps, I gathered the litter strewn by about 500 people. For each of them, it might have been just a matter of a second or a few - tearing the sachet, emptying it, and then littering it.  Perhaps, altogether a work of 25 minutes - for me this took almost 4 hours - a half typical workday, perhaps by national average, worth a labour of Rs 500.00.  But the task is onerous, cumbersome - if only, people are educated not to litter. (ii) almost all of them go around spitting indiscriminately - making places dirty and becoming a likely cause of spreading illnesses. 

Solutions:

From the experience of 5 days to keep the area clean, plastic and litter-free, I found that there are several ways in which this can be addressed. 

1. Local bodies have to make this a priority and enact regulations which with a collective political will, can easily be implemented. However, this is very less likely, as many of them local body members themselves might be slaves to this. 

2. In case, this is made a priority, as cow protection is made a priority by many of the North Indian states, local bodies and police force, this can be attained through civic participation. (While cow protection may be a spiritually and religiously ennobling act, the means employed can never be approved, usually, violence involving even murder of people assumed to be culprits, through 'crowd justice'. The question of the value of human life versus the lives of other beings arises: whether all lives are equally valuable, and even if so, whether the destruction of another life can be justified as compensation for the loss of a life, if that is a fait accompli).  If Modiji's nara 'swacchata hi sewa and swacch bharat' should ring true, this national culture should change. 

However, there could be empowered voluntary groups who are authorised to penalise the defaulters with proper evidence, either on the spot or through the police and they could be incentivised for the same.  I would say any such act of littering should be penalised by Rs. 5.00 which is usually the cost of a sachet of gutkha. 

3. On the other hand, these huge profit-making companies also could be penalised for the litter produced by their products. They have to ensure that the product-related waste is not littered in the public space. They have to either make the packing environment-friendly (bio-degradable) or pay the price for pollution caused by them. If the 'Telegram' founder could be penalised for not preventing the likely harmful use of the medium, similar steps should be taken regarding any products that come into the market - that they do not adversely affect the environment. 

4. Yes, long-term measures leading to sustainable solutions lie in 'catching them young' through education - lessons in the lower classes, value education, orientation to the teachers and monitoring that such education is happening and that the educational institutions are free from the menace through campus code of conduct and campus value education.  Side by side, there should be community education as well. 

The change in tobacco smoking habit on the campuses over the last 3 decades is quite visible. A staff or student smoking on the campus is now almost unthinkable.  A similar measure is to be introduced regarding this. 

5. Local bodies can encourage institutions and individuals to ensure that the public place adjoining their property is kept litter free, and incentivise such efforts through tax rebates or some such other recognition annually. This requires the involvement of local representatives, neighbourhood groups (POs) and Residence Associations. 

*These 'thugs' have not spared even Shreeram, and surprisingly, no vigilantes arise against the abuse of the Lord's name for a villainous product.  And there is one with a 'national' tag as well. 


Monday 9 September 2024

FR BENNY - JOSEPH ENNACKAPPILLIL CMI - Inspiring a Generation of the CMIs to a Ministry of the Word

ബെന്നിയച്ചൻ  - ജോസഫ് എണ്ണക്കാപ്പള്ളി. 

എൻറെ തൊട്ടു താഴെ - 1983 മുതൽ 1994 വരെ നടന്നു വന്നു.  

യോഗാർത്ഥി ഭവനത്തിലെ അവസാന മാസങ്ങളിൽ തുടങ്ങിയ പരിചയം വലിയ ആഴത്തിൽ പോകാൻ ഇട്ട വന്നിട്ടില്ലാത്ത സൗഹൃദം, സാഹോദര്യം - മീററ്റിൽ നിന്നും വന്ന ഞങ്ങൾ കേവലം 2 മാസത്തിൽ താഴെ മാത്രമേ യോഗാർത്ഥി ഭവനത്തിൽ ഉണ്ടായിരുന്നുള്ളു - അന്നും കാഴ്ചയിൽ സാമാന്യം പശിമയുള്ള, വെളുത്തു തുടുത്ത ബെന്നി, ഒരു സാധാരണ നല്ല അയൽക്കാരനായി നടന്നു. 

പിന്നെ ഒരു വർഷം കഴിഞ്ഞ്  കറുകുറ്റിയിൽ ഒരുമിച്ച്‌ - വീണ്ടും ഒരു വർഷത്തെ ഇടവേളക്ക് ശേഷം ബെംഗളൂരുവിൽ  (അന്നൊക്കെ വെറും ബാംഗ്ലൂർ), വീണ്ടും 1992 മുതൽ 1994 വരെ ദൈവശാസ്ത്ര വിദ്യാർഥികളായി മുന്നും പിന്നും ആയി.  

അന്നൊക്കെ വലിയ മുഴക്കത്തിൽ സംസാരിക്കയും ചിരിക്കയും ചെയ്യുമായിരുന്നു. കാലക്രമത്തിൽ അദ്ദേഹം ഒരു ഗൗരവ ശാലിയായ മനുഷ്യനായി മാറി എന്നാണെനിക്ക് തോന്നിയത് - സഹവസിക്കുവാൻ പിന്നീട് അവസരങ്ങൾ കാര്യമായി കിട്ടാഞ്ഞതിനാൽ ആയിരിക്കാം.  അന്നൊക്കെ എനിക്ക് അദ്ദേഹത്തെക്കുറിച്ച് പൊതുവിലുള്ള ഒരു പ്രൊഫൈലിങ് നഥാനിയേലിന്റേതാണ് - കളങ്കമില്ലാത്ത ഇസ്രായേൽക്കാരൻ - ഞാൻ ആരോടും അന്വേഷിച്ചിട്ടില്ല, അദ്ദേഹവുമായി അടുത്ത് ഇടപഴകിയിട്ടുമില്ല. ദൂരെ നിന്നുള്ള impression!

സാധാരണക്കാരനായി കാണപ്പെട്ട ബെന്നിച്ചൻ പെട്ടെന്ന് ഒരു അസാധാരണക്കാരനായി  എനിക്ക് മുന്നിൽ  രൂപാന്തരപെട്ടത് വൈദികശുശ്രൂഷ പദവി ലഭിച്ച ശേഷം ഇനിയെന്ത് എന്ന സാമാന്യ ചോദ്യം ആരും എന്ന പോലെ ഞാനും  ചോദിച്ചപ്പോൾ കിട്ടിയ മറുപടിയിൽ നിന്നാണ് 

വചനം പ്രസംഗിക്കണമെന്നും അതിനായി ഒരുങ്ങണമെന്നും ഒക്കെ അദ്ദേഹം പങ്കു വച്ചപ്പോൾ ഇത് വരെ കണ്ണിൽ പെടാതിരുന്ന ഒരു ബെന്നിയാണല്ലോ ഇത് എന്ന്  ഞാൻ സസന്തോഷം നിരൂപിച്ചു.  തുടക്കക്കാലത്ത് പ്രസംഗം കേട്ടിട്ടില്ലെങ്കിലും കൂടുതൽ ഒച്ചയാണ് എന്ന ഒരു impression  എന്നെ പിടി കൂടി. പക്ഷെ അദ്ദേഹം അതിൽ പിടിച്ചു നില്ക്കയും വചനാധിഷ്ഠിത ദൈവശാസ്ത്രത്തിൽ ഉപരി പഠനം നടത്തി തന്റെ ശുശ്രൂഷ പാത കൂടുതൽ ശക്തമാക്കയും ചെയ്തപ്പോൾ, മണവാളൻ കൂടെയുള്ള തോഴരെ പോലെ അധിക സന്തോഷം എനിക്കുണ്ടായി - അദ്ദേഹം നന്നായി ചെയ്യുന്നതിലും, ഇതൊക്കെ ചെയ്യാൻ സിഎംഐ സഭയിൽ  ഞങ്ങളുടെ തലമുറയിലും ആളുണ്ടല്ലോ എന്നതിലും  സന്തോഷം. 

പിന്നീട് ഓരോ തവണ കാണുമ്പോഴും ഈ ഒറ്റയാൾ പോരാട്ടം ശക്തി പ്രാപിക്കുന്നതിൻറെ  സൂചനകൾ അദ്ദേഹം സന്തോഷ സമേതം പങ്കു വസിച്ചിരുന്നു - ശുശ്രുഷ ശക്തമാക്കാൻ അതിന്റെ പ്രയോജനം ലഭിച്ചവർ അദ്ദേഹത്തിന് ഒരു ചെറു വാഹനം സമ്മാനമായി തന്നു എന്നത് അദ്ദേഹം പങ്കു വച്ചപ്പോൾ, എത്ര ശക്തിയായി വ്യക്തികളെ അദ്ദേഹത്തിന് സ്പർശിക്കാനാവുന്നു എന്നത് എനിക്ക് സന്തോഷം നൽകി. പിന്നീട് ധ്യാനഫലങ്ങൾ അനുഭവിച്ച ഏതാനും പേർ  ചേർന്ന് ബെന്നിച്ചൻ മോഡൽ ധ്യാനത്തിനായി ഒരു കേന്ദ്രത്തിനുള്ള എല്ലാ വിഭവങ്ങളും സജ്ജമാക്കാൻ തയ്യാറാണെന്നത് അദ്ദേഹം പങ്കു വച്ചതോർക്കുന്നു.  കൂനമ്മാവ് - പറവൂർ പ്രദേശത്ത് അപ്രകാരം ഒരു കേന്ദ്രം എന്നതാണ് ഞാൻ മനസ്സിലാക്കിയത്. എന്ത് കൊണ്ട് അത് നടക്കാതെ പോയി എന്ന് ഇന്ന് ഞാൻ ചിന്തിക്കുന്നു. 

പിന്നീട് അതിനെക്കുറിച്ച് ചോദിക്കാനുള്ള ഒരു സഹചര്യം  ഒത്തു വന്നില്ല. ചിലപ്പോൾ ജീവസ്സ്  ധ്യാനകേന്ദ്രം സഭാ  നേതൃത്വത്തിൽ നിന്ന് തന്നെ അദ്ദേഹത്തിനുള്ള ഒരു തട്ടകമായ തയ്യാർ ചെയ്തു വന്നപ്പോൾ അത് മാറി പോയതാകാം. 

ബെന്നിച്ചൻ was a wounded healer? സഭാംഗങ്ങളിൽ നിന്നോ മറ്റ് കേന്ദ്രങ്ങളിൽ നിന്നോ അല്ല. മറിച്ച്, ശാരീരിക ആരോഗ്യവുമായി ബന്ധപ്പെട്ട് അദ്ദേഹം wounded  ആയിരുന്നു എന്ന് ഞാൻ അനുമാനിക്കുന്നു. അതൊന്നും വലിയ ഒച്ചാപ്പാടുണ്ടാക്കാതെ അദ്ദേഹം സഹിച്ചു എന്ന് എനിക്ക് തോന്നി.  

വരണാധാരം (varicose) ആയിരുന്നു ഞാൻ അറിഞ്ഞിരുന്ന ഒരു മുഖ്യ പ്രതി. പല ചികിത്സകൾ അതിനായി നടത്തി - അദ്ദേഹത്തിൻറെ ഉപദേശ പ്രകാരം, ഒരു നാട്ടു വൈദ്യൻറെ  അടുത്ത് - cupping എന്ന പ്രയോഗത്തിനായി ഞാനും പോയി നോക്കിയിരുന്നു - അവിടവിടെ അനുഭവവേദ്യമായിരുന്ന ഞരമ്പുകൾ ശരിപ്പെടുത്താൻ  ഉദ്ദേശിച്ചായിരുന്നു.  എനിക്ക് അതിൽനിന്നും കാര്യമായ ഒരു വ്യതിയാനവും സംഭവിച്ചില്ല എന്നതായിരുന്നു സത്യം. അദ്ദേഹത്തിന് അത് പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 

പക്ഷെ, മറ്റ് പല വ്യാധികളും മുള്ളുകളായി ആ വചന ശുശ്രൂഷകന് ലഭിച്ചു എന്ന് പറയേണ്ടി വരും. പ്രമേഹം അതിൽ മുൻപനായിരുന്നു എന്ന് മനസ്സിലാക്കുന്നു. അത് പോലെ, ഹൃദയത്തിനും ചെറിയ തോതിൽ മർദ്ദങ്ങൾ ഉണായിരുന്നു എന്ന്  പറഞ്ഞു കേൾക്കുന്നു. 

എന്ത് ചെയ്യാം - 23 ആഗസ്ത് മാസം - ചുറുചുറുക്കോടെ സ്വയം വാഹനം ഓടിച്ച് ആശുപത്രിയിൽ പോയി തിരികെ വന്ന ബെന്നിച്ചൻ പിന്നെ ഒരാളുമായും സംവദിച്ചതായി കാണുന്നില്ല. കഠിന  യാതനയുടെ ആഘാതം അനുഭവിച്ചതിൻറെ അടയാളങ്ങൾ കണ്ടവരുണ്ട്.  26ന് രാജഗിരിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഈ വേദനയുടെയും, ആകുലതയുടെയും യാതൊരു  ചിന്തകളില്ലാതെ അദ്ദേഹം ശാന്തമായി ഉറങ്ങുകയായിരുന്നു. ഞാൻ വിളിച്ച് നോക്കി: ബെന്നി, ബെന്നി.  ഒരുപിടി പ്രാർത്ഥനകൾ!  അവസാനം, അദ്ദേഹത്തിന് ഏറ്റവും ഉത്തമമായത്‌ സംഭവിച്ചിരിക്കുന്നു.  നിന്റെ ഭരണം വരട്ടെ! നിന്റെ ഭരണം  നടപ്പാകട്ടെ!

കേരളത്തിൽ തങ്ങിയ ഏതാനും നാളുകൾ ബെന്നിച്ചൻ എത്രയോ വ്യക്തികൾക്ക് സാന്ത്വനവും സമാശ്വാസവും ആയിരുന്നു എന്നത് അടിവരയിടുന്നവയായിരുന്നു. 

ബെന്നിച്ചൻ - എൻറെ  അനുജൻ, കളങ്കമില്ലാത്ത ഇസ്രായേൽക്കാരൻ, മറ്റാളുകളുടെ പഴി അദ്ദേഹം പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. 

കൊച്ചി പ്രൊവിൻസിലെ ആധുനിക പൗലോസ്! 

പരാതികളില്ലാതെ സ്വന്തം വഴി വെട്ടി വീട് വച്ചവൻ! 


സങ്കീർത്തകനോടും, ബെന്നിച്ചനോടും ചേർന്ന് പ്രാർത്ഥിക്കാം Psalm 116:  

7 എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.

8 നീ എന്റെ പ്രാണനെ മരണത്തില്‍നിന്നും എന്റെ കണ്ണിനെ കണ്ണുനീരില്‍നിന്നും എന്റെ കാലിനെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.

9 ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.

10 ഞാന്‍ വലിയ കഷ്ടതയില്‍ ആയി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു.

...

12 യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങള്‍ക്കും ഞാന്‍ അവന്നു എന്തു പകരം കൊടുക്കും?

13 ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

14 യഹോവേക്കു ഞാന്‍ എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും.

15 തന്റെ ഭക്തന്മാരുടെ മരണം യഹോവേക്കു വിലയേറിയതാകുന്നു.

16 യഹോവേ, ഞാന്‍ നിന്റെ ദാസന്‍ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.

17 ഞാന്‍ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

18 യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും

19 ഞാന്‍ യഹോവേക്കു എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും. യഹോവയെ സ്തുതിപ്പിന്‍ .


അവൻറെ  തലമുറ അവസാനിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 


PS.  The unexpected disappearance of Bennichan propelled me to examine my files and my will, which I thought I had prepared and had shared with all key people concerned. I could not find it. 

So I decided to draft one afresh, so that in such eventuality, my minimal desires be found and fulfilled; and my minimum possessions - beginning with my body, be put to the optimum use - बहुजन हिताय बहुजन सुखाय! 


Thursday 5 September 2024

ഒരു ക്രൈസ്തവ സുസ്ഥിര ഹരിത ഭവന നിർമ്മിതിക്കായി - വാസ്തു ശില്പി ദമ്പതികൾ

ആഗസ്ത് 25, 2024 

പ്രിയ കോർ എപ്പിസ്കോപ്പ ജോൺ  സാമുവേൽ അച്ചാ, ഞങ്ങളുടെ കുടുംബത്തിലെ തല മൂത്ത സി. എലിസബത്ത് - ഏട്ടി,  പ്രിയമുള്ളവരേ, 

എന്റെ  മിടുക്കിയായ അനന്തരവൾ ലിസ തെരേസ - കേരള അടിസ്ഥാനത്തിൽ നടന്ന പ്രവേശന പരീക്ഷയിൽ പ്രഥമ സ്ഥാനം കരസ്ഥമാക്കിയാണ് വാസ്തുശില്പ വിദ്യയിൽ ബിരുദം നേടിയത്.  അധികമൊന്നും സംസാരിക്കില്ലെങ്കിലും സ്വന്തം ബോദ്ധ്യങ്ങൾ അനുസരിച്ച് ജീവതത്തിൽ തീരുമാനമെടുക്കാം എന്ന് കാണിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ.  ലിജോയും ഒരു ബഹു മിടുക്കനാണെന്ന് ഇന്ന് കാഴചയിലൂടെയും, ഇത്ര ചെറുപ്പത്തിൽ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയിലൂടെയും, ഒരു ചെറുപ്പക്കാരനായ സംരംഭകനാണെന്നതിലൂടെയും   തെളിയുന്നു. 

ഓരോ വ്യക്തിക്കും സ്വന്തം ജീവിതം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യം ഉണ്ടാകണം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രത്തിൽ,  അത് ഇപ്രകാരം ചുരുങ്ങിയ ഇടങ്ങളിൽ എങ്കിലും  നടന്നു കാണുന്നതിൽ ദൈവത്തിന്  നന്ദിപറയുകയും, അതിന്  കളമൊരുക്കിയ ലിസയുടെ മാതാപിതാക്കൾ - എന്റെ അനുജനും അനുജത്തിയും, അതുപോലെ തന്നെ  ലിജോയുടെയും  മാതാവ്, കുടുംബ അംഗങ്ങൾ  എന്നിവരെ ദൈവ നാമത്തിൽ അഭിനന്ദിക്കുന്നു. 

എന്റെ അനുജൻ സജുവിന്റെയും മെറിയുടെയും വിവാഹം 28 വര്ഷം മുൻപ്, കൃത്യമായി പറഞ്ഞാൽ, ആഗസ്ത് 26ന് ,  ദൈവനാമത്തിൽ ആശീർവാദിക്കാൻ എന്നെ അനുവദിച്ച ദൈവ കാരുണ്യം ഈ അവസരത്തിൽ നന്ദിയോടെ ഓർത്തു ഞാൻ അവരെ അവിടത്തെ തൃക്കരങ്ങളിൽ  സമർപ്പിക്കുന്നു. അവർക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നു. 

തങ്ങളുടെ പാരമ്പര്യത്തെയും ഇഷ്ടത്തെയുംകാൾ ഈ യുവാക്കളുടെ നന്മയും ജീവതത്തിലെ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവും  മുന്നിൽ കണ്ട അവരുടെ സന്മനസ്സിനെ  നമിക്കുന്നു. ഇവയിലെല്ലാം എന്റെ ഇഷ്ടമല്ല പിതാവേ അവിടുത്തെ ഇഷ്ടം നിറവേറട്ടെ (Lk 22:42) എന്ന് പറഞ്ഞു പ്രാർത്ഥിച്ച ഈശോ മിശിഹായുടെ മനോഭാവം നമ്മിൽ ഓരോരുത്തരിലും, പ്രത്യേകിച്ച് ഈ പുതിയ കുടുംബത്തിന് രൂപം നൽകാൻ തീരുമാനിച്ചു വന്നിരിക്കുന്ന ക്രിസ്തു ശിഷ്യരായ ഈ യുവ വിവാഹാർത്ഥികളിലും  ഉണ്ടാകാൻ  നമുക്ക് പ്രാർത്ഥിക്കാം (Phil 2:5).

സുവിശേഷത്തിൽ വിവാഹത്തെക്കുറിച്ചും വിവാഹരഹിത സമർപ്പണത്തെക്കുറിച്ചും പരാമർശിക്കുമ്പോൾ, വളരെ പ്രസക്തമായ ഒരു കാര്യം കർത്താവായ ഈശോ പറയുന്നുണ്ട്:  വരം ലഭിച്ചവർക്ക് മാത്രമേ ഇത് സാദ്ധ്യമാകൂ എന്ന് (Mtt 19:11,12).  സാമാന്യത:,  ഇത്  'സമർപ്പിത ജീവിതം' (consecrated life) നയിക്കുന്നവരെ സംബന്ധിച്ചാണ് പരാമര്ശിക്കുക. എന്നാൽ,  ഇക്കാര്യം ഈ രണ്ടു ജീവിതരീതി തിരഞ്ഞെടുക്കുമ്പോഴും പ്രസക്തമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.  ദൈവ വരം ആവശ്യമാണ്.  അത് കിട്ടും.  ഇന്നത്തെ ആധുനിക ഉപഭോഗ  വ്യവസ്ഥിതിയിലെ  'use and throw culture' ൽ നിന്നും രക്ഷപ്പെട്ട്, സ്ഥായിയായ, പരിശുദ്ധ ത്രിത്വമായ ദൈവത്തെപ്പോലെ  പരസ്പരപൂരകങ്ങളായ ബന്ധങ്ങളുടെ, പങ്കുവയ്പ്പിന്റെ ജീവിതം നയിക്കാൻ കൃപാവരം ആവശ്യമാണ്.  അത് ചോദിക്കണം. വിവാഹം എന്ന കൂദാശ വഴി ഈ കൃപാവരം ക്രിസ്തു സാന്നിദ്ധ്യത്തിലൂടെ ലഭ്യമാകുന്നു. 

രക്ഷയുടെ മാർഗ്ഗത്തെക്കുറിച്ച് ഈശോ പറഞ്ഞതെല്ലാം കേട്ട് ചകിതരായ ശിഷ്യന്മാർ പറഞ്ഞു, 'എന്നാൽ വിവാഹം ചെയ്യാതിരിക്കുകയാകും ഭേദം (Mtt 19:10) . അപ്പോൾ ഈശോ പഠിപ്പിച്ചത് ഇങ്ങനെയാണ്:  മനുഷ്യർക്കു അത് അസാദ്ധ്യം, എന്നാൽ ദൈവത്തിന് എല്ലാം സാദ്ധ്യം (Mtt 19:26 - With men it is impossible; but with God everything is possible). 

എല്ലാം സാദ്ധ്യമാക്കുന്ന ദൈവത്തിൽ ശരണപ്പെട്ടു ഇവർ ഈ ബന്ധത്തിൽ ഏർപ്പെടുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. അക്കാര്യത്തിൽ ദൈവത്തിൽ ശരണപ്പെട്ട് ജീവിക്കാൻ എന്നും, സാദ്ധ്യമാകുന്നിടത്തോളം ഒരുമിച്ച് ദൈവത്തെ ഓർക്കാൻ ഇവർക്കാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

തോബിത്തിന്റെതു പോലെ, എന്നും അങ്ങയെ അനുസ്മരിച്ച് പ്രാർത്ഥിച്ച് ശക്തി സ്വീകരിക്കുന്ന ഒരു കുടുംബമായി ഇവരെ പ്രതിഷ്‌ഠിക്കണമേ.  പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പും നയിച്ച അങ്ങയുടെ കുടുംബം പോലെ, ഇവരുടെ കുടുംബത്തിലും വസിച്ച് കൃപകളാൽ നിറയ്ക്കണമേ! ഇന്ന് ഈ  ഭവനത്തിന്  രക്ഷ കൈവന്നിരിക്കുന്നു എന്ന വാഗ്‌ദാനം എന്നും ഇവരിൽ  .അന്വർത്ഥമാകട്ടെ!

വചന രത്നങ്ങൾ:

1. എഫേസിയർ  5:21-32

While typically the section starting with verse 22 is read, I feel the crucial injunction to every Christian - man and woman - is that of being submissive (not necessarily subjugating or being subjugated), but willing to 'let go' starting with our 'ego'. That is what is mentioned in the letter to Philippians 2:5 as well - the model Christ showed for well-being and peace. The Ephesian text, which otherwise would have been a treatise on patriarchy, is made rather inclusive by this preliminary statement, which is used to be avoided in selected readings for the wedding earlier.  Definitely, the whole of the Bible has been written in a patriarchal context; the changed insights about the world and human beings require re-reading of the texts with such insights:

21 ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്‍ .

22 ഭാര്യമാരേ, കര്‍ത്താവിന്നു എന്നപോലെ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങുവിന്‍ .

23 ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭര്‍ത്താവു ഭാര്യകൂ തലയാകുന്നു.

24 എന്നാല്‍ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ക്കും സകലത്തിലും കീഴടങ്ങിയിരിക്കേണം.

25 ഭര്‍ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍ .

26 അവന്‍ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും

27 കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.

28 അവ്വണ്ണം ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്താന്‍ സ്നേഹിക്കുന്നു.

29 ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലര്‍ത്തുകയത്രേ ചെയ്യുന്നതു.

30 നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.

31 അതു നിമിത്തം ഒരു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും .

32 ഈ മര്‍മ്മം വലിയതു; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാല്‍ നിങ്ങളും അങ്ങനെ തന്നേ ഔരോരുത്തന്‍ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭര്‍ത്താവിനെ ഭയപ്പെടേണ്ടതാകുന്നു.


The whole relationship is based on 'love' and being submissive (Ephesians 5:21) and having the attitude of Christ (Phil 2:5) are actually elaborations of the commandment of love (Jn 15:12). Christian love is not necessarily passion and emotion (though accompanied by passion and emotion, it can be all the more powerful), it is more of a conscious faith choice the believers make after the model of Jesus, who went about doing good (Acts 10:38).  So the basic test of love is whether my daily choices of words, actions, interactions increase good - wellbeing - of the partner, of the family? This is very poetically and emphatically described by St. Paul in one of the most eloquent passages of the 


New Testament: I Cor 13:1-13

1ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.

2 എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാന്‍ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല.

3 എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കില്‍ എനിക്കു ഒരു പ്രയോജനവും ഇല്ല.

4 സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല.

5 സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുംന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;

6 അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു

7 എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.

8 സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.

9 അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;

10 പൂര്‍ണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.

11 ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാന്‍ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.

12 ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു; അപ്പോള്‍ മുഖാമുഖമായി കാണും; ഇപ്പോള്‍ ഞാന്‍ അംശമായി അറിയുന്നു; അപ്പോഴോ ഞാന്‍ അറിയപ്പെട്ടതുപോലെ തന്നേ അറിയും,

13 ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനിലക്കുന്നു; ഇവയില്‍ വലിയതോ സ്നേഹം തന്നേ.

ഒരു കുടുംബം പടുത്തുയർത്തുന്നതിൽ ഉത്തരവാദിത്തം ഇരു പങ്കാളികൾക്കും ആണ് എന്നതിൽ തർക്കമില്ല. എന്നിരുന്നാലും, ഇക്കാര്യത്തിൽ, സ്ത്രീക്ക് നിശ്ചയമായും സ്ത്രീസഹജമായ ചില സിദ്ധികൾ വഴി വളരെ ശക്തമായ സ്വാധീനം ചെലുത്താൻ ആകും - ഇതുവരെയുള്ള 'സോഷ്യലൈസേഷൻ' status quo വച്ചിട്ടാണെങ്കിൽ പോലും, ഞാൻ അത് endorse ചെയ്യുന്നു - കാരണം that  works - അത് ഫലവത്താണ്. അതിനെപ്പറ്റി പറയുന്ന ഒരു പ്രചോദക ഭാഗം സുഭാഷിതങ്ങളിൽ നിന്ന് വായിക്കാം.  Again, not denying the patriarch tone of the text.

സുഭാഷിതങ്ങൾ 31:10-31

10 സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.

11 ഭര്‍ത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.

12 അവള്‍ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.

13 അവള്‍ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.

14 അവള്‍ കച്ചവടക്കപ്പല്‍ പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.

15 അവള്‍ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവര്‍ക്കും ആഹാരവും വേലക്കാരത്തികള്‍ക്കു ഔഹരിയും കൊടുക്കുന്നു.

16 അവള്‍ ഒരു നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.

17 അവള്‍ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.

18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവള്‍ ഗ്രഹിക്കുന്നു; അവളുടെ വിളകൂ രാത്രിയില്‍ കെട്ടുപോകുന്നതുമില്ല.

19 അവള്‍ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരല്‍ കതിര്‍ പിടിക്കുന്നു.

20 അവള്‍ തന്റെ കൈ എളിയവര്‍ക്കും തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.

21 തന്റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.

22 അവള്‍ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.

23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവു പട്ടണവാതില്‍ക്കല്‍ പ്രസിദ്ധനാകുന്നു.

24 അവള്‍ ശണവസ്ത്രം ഉണ്ടാക്കി വിലക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

25 ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഔര്‍ത്തു അവള്‍ പുഞ്ചിരിയിടുന്നു.

26 അവള്‍ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേല്‍ ഉണ്ടു.

27 വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.

28 അവളുടെ മക്കള്‍ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നതു

29 അനേകം തരുണികള്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.

30 ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

31 അവളുടെ കൈകളുടെ ഫലം അവള്‍ക്കു കൊടുപ്പിന്‍ ; അവളുടെ സ്വന്തപ്രവൃത്തികള്‍ പട്ടണവാതില്‍ക്കല്‍ അവളെ പ്രശംസിക്കട്ടെ.


ക്രൈസ്തവർ എന്ന് അവകാശപ്പെടുന്ന എല്ലാവരും മാതൃകയും ശക്തി സ്രോതസ്സുമായി സ്വീകരിക്കുന്ന ഈശോ മിശിഹാ ഈ ഭൂമിയിൽ  പരസ്യമായി പങ്കെടുത്ത ആദ്യ പരിപാടി ഒരു വിവാഹ വിരുന്നായിരുന്നു. ആദ്യമായി വഴിവിട്ട് ഒരു നന്മ ചെയ്‍തത് ആ കുടുംബത്തിന് മാനം പോകുന്ന ഒന്നും സംഭവിക്കാതിരിക്കാൻ, ആ വിരുന്നിൽ കുറവ് അദ്‌ഭുതകരമായി പരിഹരിച്ച് കൊടുക്കുകയയായിരുന്നു (Jn 2:1-10). 

പ്രാർത്ഥിക്കാം 

ഞങ്ങളുടെ കുറവുകൾ നിറവാക്കാൻ കഴിവുള്ള കർത്താവായ ഈശോയെ ലിസയുടെയും, ലിജുവിന്റെയും ഈ കൂടിച്ചേരലിനെ ആശീർവദിച്ച്, അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കണമേ.  ഇവരുടെ മാതാപിതാക്കളെ പോലെ,  അനുഗ്രഹീതരായി ജീവിക്കുന്ന അവരുടെയും മാതാപിതാക്കളെ പോലെ, മാതൃകാപരമായി ജീവിക്കുന്ന അനേകം ബന്ധു ജനങ്ങളുടെ പോലെ, ഇവർ സ്ഥാപിക്കുന്ന കുടുംബത്തെയും ആശീർവദിക്കണമേ. 

ദൈവാശ്രയത്വവും പരസ്പര വിശ്വാസവും എന്ന വീഞ്ഞ് തീർന്നു പോകാതെ എന്നും പുതുമയോടെ നില നിർത്താൻ അങ്ങയുടെ സാന്നിദ്ധ്യതതൽ ഇവരെ പ്രാപ്തരാക്കണമേ. 

ഞങ്ങളുടെ പൊതു ഭവനമായ അങ്ങയുടെ ഭൂമിയുടെ പരിപാലകരായി സ്ത്രീയും പുരുഷനുമായി മനുഷ്യരെ അങ്ങയുടെ സാദൃശ്യമായി, സാന്നിദ്ദ്യമായി സൃഷ്ടിച്ച തമ്പുരാനെ, ചുറ്റുപാടിനെ സുസ്ഥിരമായി പരിപാലിക്കുന്ന ഒരു മാതൃകാ ഹരിതഭവനം നിർമിക്കുവാൻ വാസ്തു ശില്പികളായ ഈ യുവദമ്പതികളെ അങ്ങ് അനുഗ്രഹിക്കണമേ. 

മാതാപിതാക്കളെക്കാൾ നന്നായി ഞങ്ങളെ അറിയുന്ന, ഞങ്ങളുടെ നന്മ ആഗ്രഹിക്കുന്ന, ഞങ്ങളെ കരുതുന്ന, കാരുണ്യം തന്നെയായ ദൈവമേ, അങ്ങയുടെ തിരുനാമം പൂജിതമാകപ്പെടട്ടെ. ഞങ്ങളുടെ ജീവിതങ്ങൾ അങ്ങാൽ നയിക്കപ്പെടട്ടെ. അങ്ങ് ഞങ്ങളെ ഭരിക്കണമേ. ഞങ്ങളിൽ എന്നും ഇപ്പോഴും അങ്ങയുടെ തിരുമനസ്സ് നിറവേറട്ടെ. ഞങ്ങളുടെ അനുദിന ആവശ്യങ്ങൾ - ഭക്ഷണം, വസ്ത്രം, പാർപ്പിടം, മനഃസമാധാനം - അങ്ങ് നിറവേറ്റണമേ. ഞങ്ങളോട് തിന്മചെയ്തവരോട് ഞങ്ങൾ ക്ഷമിക്കുന്ന പോലെ, ഞങ്ങളുടെ തെറ്റുകളും പൊറുക്കേണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇട  വരുത്തരുതേ. തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. 

രാജ്യവും, ശക്തിയും, മഹത്വവും എന്നെന്നും അങ്ങയുടേതാകുന്നു. ആമേൻ. 

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,







തിരുക്കുടുംബനാഥരായ പരിശുദ്ധ മാതാവേ, വിശുദ്ധ യൗസേപ്പ് പിതാവേ, ഈ പുതിയ കുടുംബത്തിന് വേണ്ടി അപേക്ഷിക്കണമേ. 
കുടുംബപ്രേഷിതനായ വിശുദ്ധ ചാവറയാച്ചാ, ഈ കുടുംബത്തിനുവേണ്ടി അപേക്ഷിക്കണമേ.