പ്രിയ കോർ എപ്പിസ്കോപ്പ ജോൺ സാമുവേൽ അച്ചാ, ഞങ്ങളുടെ കുടുംബത്തിലെ തല മൂത്ത സി. എലിസബത്ത് - ഏട്ടി, പ്രിയമുള്ളവരേ,
എന്റെ മിടുക്കിയായ അനന്തരവൾ ലിസ തെരേസ - കേരള അടിസ്ഥാനത്തിൽ നടന്ന പ്രവേശന പരീക്ഷയിൽ പ്രഥമ സ്ഥാനം കരസ്ഥമാക്കിയാണ് വാസ്തുശില്പ വിദ്യയിൽ ബിരുദം നേടിയത്. അധികമൊന്നും സംസാരിക്കില്ലെങ്കിലും സ്വന്തം ബോദ്ധ്യങ്ങൾ അനുസരിച്ച് ജീവതത്തിൽ തീരുമാനമെടുക്കാം എന്ന് കാണിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ. ലിജോയും ഒരു ബഹു മിടുക്കനാണെന്ന് ഇന്ന് കാഴചയിലൂടെയും, ഇത്ര ചെറുപ്പത്തിൽ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയിലൂടെയും, ഒരു ചെറുപ്പക്കാരനായ സംരംഭകനാണെന്നതിലൂടെയും തെളിയുന്നു.
ഓരോ വ്യക്തിക്കും സ്വന്തം ജീവിതം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യം ഉണ്ടാകണം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രത്തിൽ, അത് ഇപ്രകാരം ചുരുങ്ങിയ ഇടങ്ങളിൽ എങ്കിലും നടന്നു കാണുന്നതിൽ ദൈവത്തിന് നന്ദിപറയുകയും, അതിന് കളമൊരുക്കിയ ലിസയുടെ മാതാപിതാക്കൾ - എന്റെ അനുജനും അനുജത്തിയും, അതുപോലെ തന്നെ ലിജോയുടെയും മാതാവ്, കുടുംബ അംഗങ്ങൾ എന്നിവരെ ദൈവ നാമത്തിൽ അഭിനന്ദിക്കുന്നു.
എന്റെ അനുജൻ സജുവിന്റെയും മെറിയുടെയും വിവാഹം 28 വര്ഷം മുൻപ്, കൃത്യമായി പറഞ്ഞാൽ, ആഗസ്ത് 26ന് , ദൈവനാമത്തിൽ ആശീർവാദിക്കാൻ എന്നെ അനുവദിച്ച ദൈവ കാരുണ്യം ഈ അവസരത്തിൽ നന്ദിയോടെ ഓർത്തു ഞാൻ അവരെ അവിടത്തെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. അവർക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നു.
തങ്ങളുടെ പാരമ്പര്യത്തെയും ഇഷ്ടത്തെയുംകാൾ ഈ യുവാക്കളുടെ നന്മയും ജീവതത്തിലെ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവും മുന്നിൽ കണ്ട അവരുടെ സന്മനസ്സിനെ നമിക്കുന്നു. ഇവയിലെല്ലാം എന്റെ ഇഷ്ടമല്ല പിതാവേ അവിടുത്തെ ഇഷ്ടം നിറവേറട്ടെ (Lk 22:42) എന്ന് പറഞ്ഞു പ്രാർത്ഥിച്ച ഈശോ മിശിഹായുടെ മനോഭാവം നമ്മിൽ ഓരോരുത്തരിലും, പ്രത്യേകിച്ച് ഈ പുതിയ കുടുംബത്തിന് രൂപം നൽകാൻ തീരുമാനിച്ചു വന്നിരിക്കുന്ന ക്രിസ്തു ശിഷ്യരായ ഈ യുവ വിവാഹാർത്ഥികളിലും ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം (Phil 2:5).
സുവിശേഷത്തിൽ വിവാഹത്തെക്കുറിച്ചും വിവാഹരഹിത സമർപ്പണത്തെക്കുറിച്ചും പരാമർശിക്കുമ്പോൾ, വളരെ പ്രസക്തമായ ഒരു കാര്യം കർത്താവായ ഈശോ പറയുന്നുണ്ട്: വരം ലഭിച്ചവർക്ക് മാത്രമേ ഇത് സാദ്ധ്യമാകൂ എന്ന് (Mtt 19:11,12). സാമാന്യത:, ഇത് 'സമർപ്പിത ജീവിതം' (consecrated life) നയിക്കുന്നവരെ സംബന്ധിച്ചാണ് പരാമര്ശിക്കുക. എന്നാൽ, ഇക്കാര്യം ഈ രണ്ടു ജീവിതരീതി തിരഞ്ഞെടുക്കുമ്പോഴും പ്രസക്തമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവ വരം ആവശ്യമാണ്. അത് കിട്ടും. ഇന്നത്തെ ആധുനിക ഉപഭോഗ വ്യവസ്ഥിതിയിലെ 'use and throw culture' ൽ നിന്നും രക്ഷപ്പെട്ട്, സ്ഥായിയായ, പരിശുദ്ധ ത്രിത്വമായ ദൈവത്തെപ്പോലെ പരസ്പരപൂരകങ്ങളായ ബന്ധങ്ങളുടെ, പങ്കുവയ്പ്പിന്റെ ജീവിതം നയിക്കാൻ കൃപാവരം ആവശ്യമാണ്. അത് ചോദിക്കണം. വിവാഹം എന്ന കൂദാശ വഴി ഈ കൃപാവരം ക്രിസ്തു സാന്നിദ്ധ്യത്തിലൂടെ ലഭ്യമാകുന്നു.
രക്ഷയുടെ മാർഗ്ഗത്തെക്കുറിച്ച് ഈശോ പറഞ്ഞതെല്ലാം കേട്ട് ചകിതരായ ശിഷ്യന്മാർ പറഞ്ഞു, 'എന്നാൽ വിവാഹം ചെയ്യാതിരിക്കുകയാകും ഭേദം (Mtt 19:10) . അപ്പോൾ ഈശോ പഠിപ്പിച്ചത് ഇങ്ങനെയാണ്: മനുഷ്യർക്കു അത് അസാദ്ധ്യം, എന്നാൽ ദൈവത്തിന് എല്ലാം സാദ്ധ്യം (Mtt 19:26 - With men it is impossible; but with God everything is possible).
എല്ലാം സാദ്ധ്യമാക്കുന്ന ദൈവത്തിൽ ശരണപ്പെട്ടു ഇവർ ഈ ബന്ധത്തിൽ ഏർപ്പെടുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. അക്കാര്യത്തിൽ ദൈവത്തിൽ ശരണപ്പെട്ട് ജീവിക്കാൻ എന്നും, സാദ്ധ്യമാകുന്നിടത്തോളം ഒരുമിച്ച് ദൈവത്തെ ഓർക്കാൻ ഇവർക്കാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
തോബിത്തിന്റെതു പോലെ, എന്നും അങ്ങയെ അനുസ്മരിച്ച് പ്രാർത്ഥിച്ച് ശക്തി സ്വീകരിക്കുന്ന ഒരു കുടുംബമായി ഇവരെ പ്രതിഷ്‌ഠിക്കണമേ. പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പും നയിച്ച അങ്ങയുടെ കുടുംബം പോലെ, ഇവരുടെ കുടുംബത്തിലും വസിച്ച് കൃപകളാൽ നിറയ്ക്കണമേ! ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന വാഗ്‌ദാനം എന്നും ഇവരിൽ .അന്വർത്ഥമാകട്ടെ!
വചന രത്നങ്ങൾ:
1. എഫേസിയർ 5:21-32
While typically the section starting with verse 22 is read, I feel the crucial injunction to every Christian - man and woman - is that of being submissive (not necessarily subjugating or being subjugated), but willing to 'let go' starting with our 'ego'. That is what is mentioned in the letter to Philippians 2:5 as well - the model Christ showed for well-being and peace. The Ephesian text, which otherwise would have been a treatise on patriarchy, is made rather inclusive by this preliminary statement, which is used to be avoided in selected readings for the wedding earlier. Definitely, the whole of the Bible has been written in a patriarchal context; the changed insights about the world and human beings require re-reading of the texts with such insights:
21 ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്‍ .
22 ഭാര്യമാരേ, കര്‍ത്താവിന്നു എന്നപോലെ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങുവിന്‍ .
23 ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭര്‍ത്താവു ഭാര്യകൂ തലയാകുന്നു.
24 എന്നാല്‍ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ക്കും സകലത്തിലും കീഴടങ്ങിയിരിക്കേണം.
25 ഭര്‍ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍ .
26 അവന്‍ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
27 കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.
28 അവ്വണ്ണം ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്താന്‍ സ്നേഹിക്കുന്നു.
29 ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലര്‍ത്തുകയത്രേ ചെയ്യുന്നതു.
30 നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
31 അതു നിമിത്തം ഒരു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും .
32 ഈ മര്‍മ്മം വലിയതു; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാല്‍ നിങ്ങളും അങ്ങനെ തന്നേ ഔരോരുത്തന്‍ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭര്‍ത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
The whole relationship is based on 'love' and being submissive (Ephesians 5:21) and having the attitude of Christ (Phil 2:5) are actually elaborations of the commandment of love (Jn 15:12). Christian love is not necessarily passion and emotion (though accompanied by passion and emotion, it can be all the more powerful), it is more of a conscious faith choice the believers make after the model of Jesus, who went about doing good (Acts 10:38). So the basic test of love is whether my daily choices of words, actions, interactions increase good - wellbeing - of the partner, of the family? This is very poetically and emphatically described by St. Paul in one of the most eloquent passages of the
New Testament: I Cor 13:1-13
1ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.
2 എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാന്‍ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല.
3 എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കില്‍ എനിക്കു ഒരു പ്രയോജനവും ഇല്ല.
4 സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല.
5 സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുംന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
6 അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു
7 എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
8 സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.
9 അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;
10 പൂര്‍ണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
11 ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാന്‍ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.
12 ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു; അപ്പോള്‍ മുഖാമുഖമായി കാണും; ഇപ്പോള്‍ ഞാന്‍ അംശമായി അറിയുന്നു; അപ്പോഴോ ഞാന്‍ അറിയപ്പെട്ടതുപോലെ തന്നേ അറിയും,
13 ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനിലക്കുന്നു; ഇവയില്‍ വലിയതോ സ്നേഹം തന്നേ.
ഒരു കുടുംബം പടുത്തുയർത്തുന്നതിൽ ഉത്തരവാദിത്തം ഇരു പങ്കാളികൾക്കും ആണ് എന്നതിൽ തർക്കമില്ല. എന്നിരുന്നാലും, ഇക്കാര്യത്തിൽ, സ്ത്രീക്ക് നിശ്ചയമായും സ്ത്രീസഹജമായ ചില സിദ്ധികൾ വഴി വളരെ ശക്തമായ സ്വാധീനം ചെലുത്താൻ ആകും - ഇതുവരെയുള്ള 'സോഷ്യലൈസേഷൻ' status quo വച്ചിട്ടാണെങ്കിൽ പോലും, ഞാൻ അത് endorse ചെയ്യുന്നു - കാരണം that works - അത് ഫലവത്താണ്. അതിനെപ്പറ്റി പറയുന്ന ഒരു പ്രചോദക ഭാഗം സുഭാഷിതങ്ങളിൽ നിന്ന് വായിക്കാം. Again, not denying the patriarch tone of the text.
സുഭാഷിതങ്ങൾ 31:10-31
10 സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
11 ഭര്‍ത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
12 അവള്‍ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
13 അവള്‍ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.
14 അവള്‍ കച്ചവടക്കപ്പല്‍ പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.
15 അവള്‍ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവര്‍ക്കും ആഹാരവും വേലക്കാരത്തികള്‍ക്കു ഔഹരിയും കൊടുക്കുന്നു.
16 അവള്‍ ഒരു നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
17 അവള്‍ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവള്‍ ഗ്രഹിക്കുന്നു; അവളുടെ വിളകൂ രാത്രിയില്‍ കെട്ടുപോകുന്നതുമില്ല.
19 അവള്‍ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരല്‍ കതിര്‍ പിടിക്കുന്നു.
20 അവള്‍ തന്റെ കൈ എളിയവര്‍ക്കും തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
21 തന്റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
22 അവള്‍ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവു പട്ടണവാതില്‍ക്കല്‍ പ്രസിദ്ധനാകുന്നു.
24 അവള്‍ ശണവസ്ത്രം ഉണ്ടാക്കി വിലക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
25 ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഔര്‍ത്തു അവള്‍ പുഞ്ചിരിയിടുന്നു.
26 അവള്‍ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേല്‍ ഉണ്ടു.
27 വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
28 അവളുടെ മക്കള്‍ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നതു
29 അനേകം തരുണികള്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
30 ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
31 അവളുടെ കൈകളുടെ ഫലം അവള്‍ക്കു കൊടുപ്പിന്‍ ; അവളുടെ സ്വന്തപ്രവൃത്തികള്‍ പട്ടണവാതില്‍ക്കല്‍ അവളെ പ്രശംസിക്കട്ടെ.
ഞങ്ങളുടെ കുറവുകൾ നിറവാക്കാൻ കഴിവുള്ള കർത്താവായ ഈശോയെ ലിസയുടെയും, ലിജുവിന്റെയും ഈ കൂടിച്ചേരലിനെ ആശീർവദിച്ച്, അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കണമേ. ഇവരുടെ മാതാപിതാക്കളെ പോലെ, അനുഗ്രഹീതരായി ജീവിക്കുന്ന അവരുടെയും മാതാപിതാക്കളെ പോലെ, മാതൃകാപരമായി ജീവിക്കുന്ന അനേകം ബന്ധു ജനങ്ങളുടെ പോലെ, ഇവർ സ്ഥാപിക്കുന്ന കുടുംബത്തെയും ആശീർവദിക്കണമേ.
ദൈവാശ്രയത്വവും പരസ്പര വിശ്വാസവും എന്ന വീഞ്ഞ് തീർന്നു പോകാതെ എന്നും പുതുമയോടെ നില നിർത്താൻ അങ്ങയുടെ സാന്നിദ്ധ്യതതൽ ഇവരെ പ്രാപ്തരാക്കണമേ.
ഞങ്ങളുടെ പൊതു ഭവനമായ അങ്ങയുടെ ഭൂമിയുടെ പരിപാലകരായി സ്ത്രീയും പുരുഷനുമായി മനുഷ്യരെ അങ്ങയുടെ സാദൃശ്യമായി, സാന്നിദ്ദ്യമായി സൃഷ്ടിച്ച തമ്പുരാനെ, ചുറ്റുപാടിനെ സുസ്ഥിരമായി പരിപാലിക്കുന്ന ഒരു മാതൃകാ ഹരിതഭവനം നിർമിക്കുവാൻ വാസ്തു ശില്പികളായ ഈ യുവദമ്പതികളെ അങ്ങ് അനുഗ്രഹിക്കണമേ.
മാതാപിതാക്കളെക്കാൾ നന്നായി ഞങ്ങളെ അറിയുന്ന, ഞങ്ങളുടെ നന്മ ആഗ്രഹിക്കുന്ന, ഞങ്ങളെ കരുതുന്ന, കാരുണ്യം തന്നെയായ ദൈവമേ, അങ്ങയുടെ തിരുനാമം പൂജിതമാകപ്പെടട്ടെ. ഞങ്ങളുടെ ജീവിതങ്ങൾ അങ്ങാൽ നയിക്കപ്പെടട്ടെ. അങ്ങ് ഞങ്ങളെ ഭരിക്കണമേ. ഞങ്ങളിൽ എന്നും ഇപ്പോഴും അങ്ങയുടെ തിരുമനസ്സ് നിറവേറട്ടെ. ഞങ്ങളുടെ അനുദിന ആവശ്യങ്ങൾ - ഭക്ഷണം, വസ്ത്രം, പാർപ്പിടം, മനഃസമാധാനം - അങ്ങ് നിറവേറ്റണമേ. ഞങ്ങളോട് തിന്മചെയ്തവരോട് ഞങ്ങൾ ക്ഷമിക്കുന്ന പോലെ, ഞങ്ങളുടെ തെറ്റുകളും പൊറുക്കേണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇട വരുത്തരുതേ. തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.
രാജ്യവും, ശക്തിയും, മഹത്വവും എന്നെന്നും അങ്ങയുടേതാകുന്നു. ആമേൻ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,
No comments:
Post a Comment